Sorry, you need to enable JavaScript to visit this website.

കൂട്ട വധശിക്ഷയ്ക്ക് കാരണം പ്രതികള്‍ നിരോധിത സംഘടനയിലെ അംഗങ്ങളായതിനാലെന്ന് പ്രോസിക്യൂഷന്‍

ആലപ്പുഴ- രഞ്ജീത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെല്ലാം നിരോധിത സംഘടനയായ പോപുലർഫ്രണ്ടിന്റെ പ്രവർത്തകരായതിനാലാണ് എല്ലാവർക്കും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ ലഭിച്ചതെന്ന് പ്രോസിക്യൂട്ടർ പ്രതാപൻ ജി പടിക്കൽ പ്രതികരിച്ചു. നിരോധിത സംഘടനയിലെ അംഗങ്ങളുടെ അത്യപൂർവമായ നടപടിയാണുണ്ടായതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗികരിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയ 14 പ്രതികൾക്കാണ് ഇന്ന് ശിക്ഷ വിധിച്ചതെങ്കിലും പ്രഥമ കുറ്റപത്രത്തിൽ വന്നിട്ടുള്ള 15 പേർക്കും ബാധകമായിരിക്കും. പത്താംപ്രതി ആശുപത്രിയിലാണ്. ഇന്നത്തെ വിധി ഉറപ്പാക്കുന്നതിനായി ഹൈക്കോടതിക്ക് അയയ്ക്കും. ഒരാൾ കൊല്ലപ്പെട്ട കേസിൽ 15 പേർക്കും വധശിക്ഷ വിധിക്കുന്നത് ഇദംപ്രഥമമാണ്. പല വകുപ്പുകളിലായി പ്രതികൾക്കെല്ലാം ജീവപര്യന്തം അടക്കമുള്ള തടവും പിഴയും വിധിച്ചിട്ടുണ്ട്. പിഴ ത്തുകയിൽ ആറ് ലക്ഷം രൂപ രഞ്ജീതിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും നൽകാനും വിധിയിലുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News