Sorry, you need to enable JavaScript to visit this website.

രഞ്ജിത് വധക്കേസിൽ 15 പോപുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

ആലപ്പുഴ- പ്രമാദമായ രഞ്ജിത് വധക്കേസിൽ 15 പോപുലർഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവർത്തകർക്ക് വധശിക്ഷ. ഐപിസി 302 പ്രകാരമാണ് ആദ്യത്തെ എട്ടുപേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജീത് ശ്രീനിവാസനെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യ-മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.

അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ മുണ്ട് വാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് വില്ലേജില്‍ അവലൂക്കുന്ന് ഇരക്കാട്ട് ഹൗസില്‍ മുഹമ്മദ്  അസ്ലം, 5 മണ്ണഞ്ചേരി ഞാറവേലില്‍ വീട്ടില്‍ അബ്ദുല്‍ കലാം(സലാം പൊന്നാട്), മണ്ണഞ്ചേരി അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ കടവത്ത്ശ്ശേരി ചിറയില്‍ ജസീബ് രാജ,  മുല്ലയ്ക്കല്‍ കല്ലുപാലം വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണക്കൂര്‍ കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേ വെളിയില്‍ ഷാജി(പൂവത്തില്‍ ഷാജി), മുല്ലയ്ക്കല്‍ നുറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് എന്നിവരാണ് പ്രതികൾ. 
പതിനഞ്ച് പ്രതികളില്‍ ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ കൃത്യത്തില്‍ നേരിട്ടു പങ്കാളികളായതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.

പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 149 വകുപ്പ് പ്രകാരം ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ പ്രതികളും കൊലപാതക കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നും ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത 13 മുതല്‍ 15 വരെ പ്രതികളും കൊലപാതക കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നും കോടതി വിധിച്ചിരുന്നു. കൂടാതെ രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടില്‍ അതിക്രമിച്ച് കയറുക, രഞ്ജിത്തിന്റെ അമ്മയെ വാള്‍ ഉപയോഗിച്ച് ആക്രമിക്കുക, കുടുംബാംഗങ്ങളെ ഉപദ്രവിക്കുക, തെളിവുകള്‍ നശിപ്പിക്കുക ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായും തെളിഞ്ഞിരുന്നു.  
2021 ഡിസംബര്‍ 19ന് ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന് സമീപത്തെ വീട്ടില്‍ വെച്ചായിരുന്നു ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. തലേദിവസം രാത്രി മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്തും കൊല ചെയ്യപ്പെടുന്നത്.

Latest News