Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടുംബപെന്‍ഷന്‍ നോമിനിയായി മക്കളെ നിര്‍ദേശിക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് അനുമതി, സുപ്രധാന തീരുമാനം

ന്യൂദല്‍ഹി - കുടുംബ പെന്‍ഷന് വനിതാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിന് പകരം ആണ്‍മക്കളുടെയോ പെണ്‍മക്കളുടെയോ പേര് നല്‍കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

ഇതുപ്രകാരം വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന് തങ്ങളുടെ കുട്ടിയെയോ കുട്ടികളെയോ നോമിനിയായി വെക്കാം. നേരത്തെ ജീവിതപങ്കാളിയെ മാത്രമേ നോമിനിയാക്കാന്‍ പറ്റുമായിരുന്നുള്ളൂ. ചില പ്രത്യേക സാഹചര്യങ്ങളിലും ജീവിത പങ്കാളി മരിക്കുകയോ അയോഗ്യരാകുകയോ ചെയ്താല്‍ മാത്രമേ മറ്റു കുടുംബാംഗങ്ങളെ നോമിനിയായി വെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത്തരമൊരു ഭേദഗതിക്ക് പിന്നിലെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

Latest News