VIDEO: ചമക് ചല്ലോ... ബോളിവുഡ് ട്യൂണില്‍ നൃത്തം ചെയ്ത് സൗദികള്‍, വീഡിയോ കൊടുങ്കാറ്റായി

റിയാദ്- സൗദി അറേബ്യയിലെ വിവാഹ ചടങ്ങില്‍ സ്വദേശി പൗരന്മാര്‍ ഷാരൂഖ് ഖാന്‍ ചിത്രമായ റാ വണിലെ 'ചമ്മക് ചല്ലോ' എന്ന പ്രശസ്ത ബോളിവുഡ് ഹിറ്റിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി. റിയാദ് കണക്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫൂട്ടേജില്‍ ആവേശത്തോടെയുള്ള നൃത്തമാണ് കാണുന്നത്.
 
പാട്ടിന്റെ വരികളെക്കുറിച്ചുള്ള അറിവോടെയും മികച്ച നൃത്തച്ചുവടുകളോടെയുമാണ് ഈ ആഘോഷം. ലോകമെമ്പാടുമുള്ള നെറ്റിസണ്‍മാരില്‍ ആഹ്ലാദമുണ്ടാക്കിയ വീഡിയോ ആണിത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, 'ഒരു സൗദി വിവാഹത്തില്‍നിന്നുള്ള വൈറല്‍ വീഡിയോ.  എല്ലാവരും റാവണ്‍ സിനിമയിലെ 'ചമ്മക് ചല്ലോ' എന്ന ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്നു. ഊര്‍ജ്ജസ്വലമായ ആഘോഷം എല്ലായിടത്തും ഹൃദയങ്ങള്‍ കീഴടക്കുന്നു!'

നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ദശലക്ഷക്കണക്കിന് വ്യൂസ് നേടിക്കഴിഞ്ഞു. ഈ സാംസ്‌കാരിക സമന്വയ ആഘോഷത്തോട് സോഷ്യല്‍ മീഡിയ പ്രേമികള്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അറബികള്‍ ഇന്ത്യന്‍ സിനിമകളെ വളരെയധികം സ്‌നേഹിക്കുന്നതായി ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. 'ഇന്ത്യന്‍ സംഗീതത്തിന്റെ ശക്തി'യാണ് മറ്റൊരാള്‍ ഉയര്‍ത്തിക്കാട്ടിയത്.
'യാ ഹബീബി, ഇന്ത്യയിലേക്ക് സ്വാഗതം,' ഈ സാംസ്‌കാരിക സമന്വയത്തിന് ഊഷ്മളമായ സ്വാഗതം നേര്‍ന്ന് മറ്റൊരു  ഉപയോക്താവ് പറഞ്ഞു. നാലാമത്തെ ഉപയോക്താവ് ആവേശത്തോടെ പ്രതികരിച്ചു: 'ഇന്ത്യന്‍ മ്യൂസിക് റോക്ക്‌സ്!'

Latest News