മക്ക-മക്കയിൽ കൊടുംപർവ്വതത്തിൽനിന്നും വീണയാളെ രക്ഷാസേന രക്ഷിച്ചു. മക്ക മേഖലയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ടീമുകളാണ് സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ യുവാവിനെ രക്ഷിച്ചത്. പാറക്കെട്ടുകൾക്കിടയിൽനിന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ രക്ഷിച്ചത്. ഇയാൾക്ക് പരിക്കേറ്റതായും ആവശ്യമായ ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായും ഡയറക്ടറേറ്റ് വിശദീകരിച്ചു.