വാഷിംഗ്ടണ്‍- ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ക്ക് ധനസഹായം നല്‍കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ എഫ്. ബി. ഐയോട് ആവശ്യപ്പെടുമെന്ന് മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. സഹായങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ ഇടപെടലിന്റെ സൂചനയുണ്ടെന്നും പെലോസി പറഞ്ഞു.
പ്രതിഷേധക്കാരില്‍ 'ചിലര്‍' മാത്രമാണ് സ്വന്തമായി എത്തിയവരും ആത്മാര്‍ഥതയുള്ളവരുമെന്നും ചിലര്‍ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്നും നാന്‍സി പെലോസി പറഞ്ഞു. ചില ധനസഹായങ്ങള്‍ സംശയാസ്പദമാണെന്നും അത് എഫ് ബി ഐ അന്വേഷിക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നതായും പെലോസി പറഞ്ഞു.
ഗാസയിലെ ഇസ്രായില്‍ യുദ്ധം കൈകാര്യം ചെയ്തതില്‍ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ പ്രസിഡന്റിനെതിരെ വിമര്‍ശനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ജോ ബൈഡനും കമല ഹാരിസും തെരഞ്ഞെടുപ്പില്‍ വീണ്ടും ജയം വരിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു.