Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്ലാസ്റ്റിക് കൂടാരങ്ങളില്‍ പ്രസവിക്കുന്ന ഫലസ്തീന്‍ സ്ത്രീകള്‍, സ്ഥിതി ദയനീയമെന്ന് ഡോക്ടര്‍മാര്‍

ഗാസ- ഇസ്രായിലി ആക്രമണം മൂലം സ്വന്തം വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകള്‍ പൊതു കെട്ടിടങ്ങളിലും കൂടാരങ്ങളിലും ഉള്‍പ്പെടെ പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതെന്ന് അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാര്‍ എന്ന സംഘടന (മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ്, എംഎസ്എഫ്) പറയുന്നു.

'ആശുപത്രിയില്‍ പ്രസവിക്കാന്‍ കഴിയുന്ന ഭാഗ്യവതികള്‍ക്കും പക്ഷെ സിസേറിയന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മടങ്ങേണ്ടി വരുന്നു. ഇത് അണുബാധയടക്കം ഉണ്ടാകാന്‍ ഇടയാക്കുന്നതായും അവര്‍ പറഞ്ഞു. തണുപ്പ് കാലമായതിനാല്‍ കൂടാരങ്ങളിലെ ജീവിതവും ദയനീയമാണ്.

ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മരണസംഖ്യ 26,637 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 65,387 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായില്‍ സൈന്യം 215 പേരെ വധിച്ചതായും മന്ത്രാലയം അറിയിച്ചു.
ഗാസയിലെ വംശഹത്യ തടയാന്‍ ഇസ്രായിലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടതിന് ദിവസങ്ങള്‍ക്കകമാണ്  ഉയര്‍ന്ന മരണസംഖ്യ.

 

Latest News