Sorry, you need to enable JavaScript to visit this website.

മലപ്പുറം ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ മുഹമ്മദ് കുട്ടി നിര്യാതനായി

കൊണ്ടോട്ടി- നിരവധി ശിഷ്യഗണങ്ങളുള്ള കൊണ്ടോട്ടി കൂട്ടാലുങ്ങൽ സ്വദേശി പ്രൊഫസർ കെ.കെ മുഹമ്മദ് കുട്ടി (72) നിര്യാതനായി. മലപ്പുറം ഗവ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്, കോഴിക്കോട് ആർട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരൂർ  തുഞ്ചൻ കോളേജ് , കൊയിലാണ്ടി ഗവ കോളേജ്, കാസർകോട് ഗവ കോളേജ്, തുറക്കൽ അൽ ഹിദായ കോളേജ് പ്രിൻസിപ്പൽ എന്നിവിടങ്ങളിൽ സേവനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉൾപ്പടെ നിരവധി ശിഷ്യസമ്പത്തുണ്ട്. ഭാര്യ; ഖദീജ ചുണ്ടക്കാടൻ. മക്കൾ; ഫൗസിയ ടീച്ചർ, മൈന (എ എം യു പി എസ് ചെറുവായൂർ), മുഹമ്മദ് ഹാരിസ് (റെയ്മൻഡ്‌സ് കോഴിക്കോട് )മുഹമ്മദ് അനീസ് ( ഗ്ലയർ മാർക്കറ്റിംഗ്, മലപ്പുറം). മരുമക്കൾ: കെ.പി ഫൈസൽ വാഴക്കാട് (ജിഎച്ച് എസ് ചാലിയപ്പുറം), മരുമക്കൾ; ഫാത്തിമ തുറക്കൽ, ഫാരിസ ചേറൂർ.
 

Latest News