മാതൃകയായി രാഹുല്‍; രോഗിക്കുവേണ്ടി ഹെലിപ്പാഡില്‍ കാത്തുനിന്നു

ആലപ്പുഴ- രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സ് പറന്നുയരുന്നതുവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്ര വൈകിപ്പിച്ചു. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ ഗാന്ധി തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോഴാണ്  എയര്‍ ആംബുലന്‍സ് കണ്ടത്.
 
രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു എയര്‍ ആംബുലന്‍സ് എത്തിയത്.  അവരെ കൊണ്ടുപോയ ശേഷം പോയാല്‍ മതിയെന്ന് നിര്‍ദേശിച്ച അദ്ദേഹം സ്വന്തം ഹെലി കോപ്പ്റ്ററിനു സമീപം കാത്തു നിന്നു. എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു രാഹുല്‍ ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് തന്നെ മാതൃകയായിരിക്കയാണ് രാഹുല്‍.
 

Latest News