കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാന്‍ കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു

ടെഹ്‌റാന്‍ - സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍  തട്ടിയെടുത്ത ഒരു ശ്രീലങ്കന്‍ കപ്പലും ഒരു ഇറാനിയന്‍ കപ്പലും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സീഷെല്‍സ് സേന തിങ്കളാഴ്ച ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ചതായി പ്രസിഡന്റ് വേവല്‍ രാംകലാവന്റെ ഓഫീസ് അറിയിച്ചു. ഇറാന്‍ പതാകയുള്ള മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചതായി ഇന്ത്യന്‍ നാവികസേനയും അറിയിച്ചു.
'സായുധരായ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കടല്‍ സുരക്ഷക്ക് ഭീഷണിയാണെന്ന് സീഷെല്‍സ് അധികൃതര്‍ പറഞ്ഞു. ഗാസ യുദ്ധത്തിനിടയില്‍, യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.
സൊമാലിയന്‍ തീരത്ത് തട്ടിക്കൊണ്ടുപോയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. മത്സ്യബന്ധന കപ്പലില്‍ കടല്‍ക്കൊള്ളക്കാരും ജീവനക്കാരും ബന്ദികളാക്കപ്പെട്ടിരുന്നതായി ഇന്ത്യന്‍ നാവികസേന വക്താവ് കമാന്‍ഡര്‍ വിവേക് മധ്വാള്‍ പറഞ്ഞു, ഇറാന്റെ പതാകയുള്ള കപ്പലിന് ഇമാന്‍ എന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്.
കപ്പലിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനും ശ്രീലങ്കന്‍ ജീവനക്കാരെ രക്ഷിക്കുന്നതിനുമായി സീഷെല്‍സ് പ്രത്യേക സൈനിക സേന ബോട്ടില്‍ കയറിയതായി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. മത്സ്യബന്ധന കപ്പലും ആറ് ജീവനക്കാരും എവിടെയാണെന്ന് കണ്ടെത്താന്‍ നയതന്ത്രജ്ഞര്‍ സോമാലിയന്‍ അധികൃതരുമായി സംസാരിക്കുന്നതായി ശ്രീലങ്ക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൂത്തി ആക്രമണത്തിനെതിരെ ചെങ്കടലില്‍ സഞ്ചരിക്കുന്ന വ്യാപാര കപ്പലുകളെ സംരക്ഷിക്കാനുള്ള യു.എസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനില്‍ പങ്കാളിയാകുമെന്ന് ശ്രീലങ്ക പറഞ്ഞ്് രണ്ടാഴ്ചക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.

 

 

Latest News