മോഡി മൂന്നാമതും വന്നാല്‍ ഇന്ത്യയില്‍ ഏകാധിപത്യമാകുമെന്ന് ഖാര്‍ഗെ

ഭുവനേശ്വര്‍- നരേന്ദ്ര മോഡി മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഈ വര്‍ഷം നടക്കുന്നത് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

മോഡിയുടെ മൂന്നാം വരവുണ്ടായാല്‍ ഇന്ത്യയില്‍ ഏകാധിപത്യമായിരിക്കും ഫലം. പിന്നെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ രാജ്യത്തുണ്ടാകില്ലല്ലെന്നും ഒഡീഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ഖാര്‍ഗെ പറഞ്ഞു.

ബി. ജെ. പിയും ആര്‍. എസ്. എസും വിഷമാണെന്നും നമ്മുടെ അവകാശങ്ങള്‍ നമുക്ക് നിഷേധിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. സ്‌നേഹത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുമ്പോള്‍ വെറുപ്പിന്റെ കട നടത്താനാണ് ബി. ജെ. പിയും ആര്‍. എസ്. എസും ശ്രമിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

Latest News