ജർമനിയിൽനിന്ന് കാറിൽ ടൂറിസ്റ്റ് അൽഹസയിൽ

ജർമനിയിൽ നിന്ന് കാർ മാർഗം അൽഹസയിലെത്തിയ വനിതാ ടൂറിസ്റ്റ്.

ദമാം - ജർമനിയിൽ നിന്ന് വനിതാ വിനോദസഞ്ചാരി കാർ മാർഗം കിഴക്കൻ സൗദിയിലെ അൽഹസയിലെത്തി. മറ്റൊരു വിദേശ ടൂറിസ്റ്റിനൊപ്പമാണ് യുവതി അൽഹസയിലെത്തിയത്. എത്രകാലമെടുത്താണ് ജർമനിയിൽ നിന്ന് കാർ മാർഗം സൗദിയിലെത്തിയതെന്ന സൗദി പൗരന്റെ അന്വേഷണത്തിന് യാത്രക്ക് ആറു മാസമെടുത്തതായി യുവതി പറഞ്ഞു. ജർമനിയിൽ നിന്ന് കാർ മാർഗം അൽഹസയിലെത്തിയ ജർമൻ യുവതിയുമായും ടൂറിസ്റ്റുമായും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി പൗരൻ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.

Latest News