Sorry, you need to enable JavaScript to visit this website.

തേയിലത്തോട്ടത്തിൽ ഇരിക്കവേ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി

കോട്ടയം - പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. 
 2022-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെ പെൺകുട്ടിയെ ഒരു സംഘം ചേർന്ന്  ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ശാന്തൻപാറ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ കൂട്ടിലായത്.
 

Latest News