Sorry, you need to enable JavaScript to visit this website.

സമസ്ത സമ്മേളനത്തിൽ പോലീസ്, ട്രഷറർക്ക് സംസാരിക്കാനായില്ല; പാണക്കാട്ടെ കുട്ടികളുടെ പാർട്ടിയില്ലാത്തതിനാലെന്ന് വിമർശം

മലപ്പുറം - സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം ബെംഗ്ലൂർ പാലസ് മൈതാനിയിൽ ഉജ്വലമായി സമാപിച്ചതിന് പിന്നാലെ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് സമസ്തയിലെ ഷജറ വിരുദ്ധർ. 
 കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളുമെല്ലാം പങ്കെടുത്ത സമ്മേളനത്തിൽ രാത്രി പോലീസ് ഇടപെടൽ മൂലം സമസ്ത ട്രഷറർ ഉമർ ഉസ്താദിന് സംസാരിക്കാനായില്ലെന്നും ഇത് പാണക്കാട്ടെ കുട്ടികളുടെ പാർട്ടി അവിടെ ഇല്ലാത്തതിന്റെ ഫലമാണെന്നുമാണ് അവകാശവാദം. 
  കെ.ടി ജലീൽ ഊതിക്കൊടുത്ത ഉറുക്കും കെട്ടി ലീഗ് വിരുദ്ധ കമ്മ്യൂണിസ്റ്റനുകൂല സമസ്ത പണിയാൻ ശ്രമിക്കുന്ന അമ്പലക്കടവ് ഫ്രാക്ഷൻ ശജറ മരക്കുറ്റികൾ എന്നു പറഞ്ഞാണ് ഷജറ വിരുദ്ധരുടെ പോസ്റ്റ് ആരംഭിക്കുന്നത്. ലീഗില്ലാത്ത സമ്മേളനമെന്ന് സമസ്ത നേതൃത്വം പറഞ്ഞിട്ടില്ലെങ്കിലും ശജറയുടെ ഫിത്‌ന ബ്രിഗേഡാണ് ലീഗ് വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും പോസ്റ്റിൽ ആരോപിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ലീഗില്ലാത്ത നാട്ടിൽ സമ്മേളനം നടത്തിയെന്ന് വീമ്പു പറയുന്ന ശജറക്കുറ്റികൾ താഴെ മൂന്ന് കാര്യങ്ങൾ വായിക്കണം

കേട്ടീ ജലീൽ ഊതിക്കൊടുത്ത ഉറുക്കും കെട്ടി ലീഗ് വിരുദ്ധ കമ്യൂണിസ്റ്റനുകൂല സമസ്ത പണിയാൻ ശ്രമിക്കുന്ന അമ്പലക്കടവ് ഫ്രാക്ഷൻ ശജറ മരക്കുറ്റികൾ സമസ്ത ബാംഗ്ലൂർ സമ്മേളനം ആരംഭിച്ചത് മുതൽ ഹുങ്കാരത്തോടെ കൊമ്പുകുലുക്കി ആടിത്തിമർത്ത് പാടികൊണ്ടിരുന്നതാണ്  ലീഗില്ലാത്തിടത്ത് ലീഗ്കാരില്ലാതെ ചരിത്ര സമ്മേളനം നടത്തി എന്നത്.

ശജറ വിഷം പേറുന്നവരേ, നിങ്ങൾ പ്രചരിപ്പിക്കുന്ന ഈ വാദം നിങ്ങളെ തന്നെ വേട്ടയാടുന്നതല്ലേ?
നിങ്ങളുടെ അമ്പലക്കടവ് വാർഡ് വൈ.പ്രസിഡണ്ടായ പാർട്ടിയല്ലേ ലീഗ്. അപ്പോൾ ലീഗിനെ പരിഹസിക്കുന്നതോടെ അമ്പലക്കടവിനെ അല്ലേ പഞ്ഞിക്കിടുന്നത്.

ഇനി വിഷയത്തിലേക്ക് വരാം. ഈ മൂന്ന് കാര്യങ്ങളിലൂടെ ലീഗ്  അനിവാര്യമാണെന്ന് നിങ്ങൾ തന്നെ പറയാതെ പറയുകയാണ്.

ഒന്ന്:
ബാംഗ്ലൂർ സമ്മേളനത്തിലേക്ക് വന്ന 85 ശതമാനം ജനങ്ങളും കേരളത്തിലെ ലീഗുകാരായ സമസ്തക്കാരാണ്.

രണ്ട്:
കേരളത്തിലെ ലീഗുകാർ പോയി വിത്തുപാകി വിളവെടുത്ത AlKMCC യുടെ പ്രവർത്തകരിലെ 90 ശതമാനം പ്രവർത്തകരാണ് പ്രചരണം മുതൽ അന്ത്യ ഘട്ടം വരെ ബാംഗ്ലൂർ സമ്മേളനത്തെ കളറാക്കിയത്. സംശയമുണ്ടെങ്കിൽ ശൈഖുനാ MT ഉസ്താദിനോട് ചോദിക്കുക.സത്യസന്ധമായി പറഞ്ഞ് തരും.

മൂന്ന്:
ലീഗില്ലാത്ത നാട് കൊതിക്കുന്ന ശജറക്കാരന്റെ അണ്ണാക്കിലേക്ക് തള്ളിപ്പറയട്ടേ, ബാംഗ്ലൂർ സമ്മേളനത്തിന്റെ രാത്രി പത്ത് മണി പൂർത്തിയായപ്പോൾ വേദിയോ പൊതുജനമോ നേതാക്കളോ അറിയാതെ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും സ്പീക്കറും മറ്റ് മന്ത്രിമാരും എം.എൽ എ മാരുമൊക്കെ പങ്കെടുത്ത പരിപാടി ആയിട്ടും പോലീസ് വന്ന് മൈക്ക് ഓപ്പറേറ്ററെ ശാസിച്ച് ഒരു രാഷ്ട്രീയ നേതാവിനും ഇടപെടാൻ സാധിക്കാത്ത വിധം കാർക്കഷ്യത്തോടെ പരിപാടി നിർത്തിച്ചത് അറിഞ്ഞില്ലായിരുന്നോ? അനുഭവിച്ചില്ലായിരുന്നോ?
മഹാനായ സമസ്ത ട്രഷറർ ശൈഖുനാ ഉമർ ഉസ്താദിന് പോലും പ്രസംഗിക്കാൻ കഴിയാത്ത വിധം നേതാക്കളുടെ മനസ് വേദനിച്ചതും അറിഞ്ഞില്ലായിരുന്നോ?

ഓർത്തു നോക്കൂ ശജറ മരക്കുറ്റീ,
ലീഗുള്ള കേരളത്തിലാണെങ്കിൽ സംസ്ഥാന, ജില്ലാ തലത്തിലുള്ള സമ്മേളനങ്ങളിൽ പോലീസുകാരനോട് അരുതെന്ന് പറയാൻ പാണക്കാട്ടെ പൂക്കോയ കുട്ടികളുടെ പാർട്ടി ഉണ്ടാവുമവിടെ. ലീഗില്ലാത്ത നാടിന്റെ ദുരനുഭവങ്ങൾ നേർ മുന്നിൽ കണ്ടാലും ശജറ പഠിക്കില്ലെന്നറിയാം പക്ഷേ, പൊതുജനം അങ്ങനെയല്ലല്ലോ...
 *ലീഗുള്ള നാട്ടിൽ ജീവിക്കുന്നതിൽ അഭിമാനിക്കാം നമുക്ക്; ഉലമാ ഉമറാ ബന്ധത്തിന്റെ ചരട് പൊട്ടാതെ സൂക്ഷിക്കാം*
NB: ലീഗില്ലാത്ത സമ്മേളനമെന്ന് സമസ്ത നേതൃത്വം പറഞ്ഞിട്ടില്ല. ശജറയുടെ _ഫിത്‌ന ബ്രിഗേഡാണ്_ ഇങ്ങനെ ലീഗ് വിരുദ്ധത പ്രചരിപ്പിക്കുന്നത്.
 

Latest News