ഇടുക്കിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ഇടുക്കി - തൊടുപുഴ - മുവാറ്റുപുഴ റൂട്ടില്‍ ആനിക്കാടുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ കരിംകുന്നത്തെ പത്രം ഏജന്റ് തെരുവക്കാട്ടില്‍ പയസിന്റെ മകന്‍ ജോസഫ് (21)ആണ്  മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും പത്രം തൊടുപുഴയിലേക്ക് എത്തിക്കാന്‍ വേണ്ടി പോയതായിരുന്നു. തിങ്കളാഴ്ച വെളുപ്പിനെ 2 .30 ന് എതിര്‍  ദിശയില്‍ വന്ന ലോറിയുമായി ജോസഫ് സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചാണ് അപകടം.മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്  പത്താം വാര്‍ഡ് മെമ്പര്‍ ബീന പയസ്. പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷന്‍ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാല്‍ പകരം പത്രമെടുക്കാന്‍ മുവാറ്റുപുഴക്ക് പോകുന്ന വഴിയാണ്  അപകടം.

 

Latest News