ഗാസ യുദ്ധത്തിനിടെ യു.എസ് സൈനികര്‍ മരിക്കുന്നത് ആദ്യം, ബൈഡന് സമ്മര്‍ദം.. യുദ്ധം വ്യാപിക്കുമോ

ഗാസ- ഗാസ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യം. യു.എസ് താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. താവളം ജോര്‍ദാനിലാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും സിറിയയില്‍ ആണെന്നാണ് ജോര്‍ദാന്‍ പറയുന്നത്.
സംഭവം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് യുദ്ധത്തിന്റെ വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് മേഖല. 'എന്നെന്നേക്കുമായി യുദ്ധങ്ങള്‍' അവസാനിപ്പിക്കണമെന്ന് പറഞ്ഞ പ്രസിഡന്റാണ് ഇപ്പോള്‍ അമേരിക്ക ഭരിക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന ജോ ബൈഡന്റെ  ഭീഷണി  സ്ഥിതി വഷളാവും എന്നതിന്റെ സൂചനയാണ്.
ഗാസ യുദ്ധത്തിന് പിന്തുണ നല്‍കിയതിലൂടെ അമേരിക്ക മിഡിലീസ്റ്റില്‍ കുടുങ്ങിയതായാ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കന്‍ സൈനികരുടെ മരണം ബൈഡന് കൂടുതല്‍ സമ്മര്‍ദം നല്‍കും.

 

 

Latest News