ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ കന്നി യാത്ര തുടങ്ങി

മയാമി, യു.എസ് - ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ മയാമി തുറമുഖത്ത് നിന്ന് കന്നി യാത്ര ആരംഭിച്ചു.
റോയല്‍ കരീബിയന്റെ ഐക്കണ്‍ ഓഫ് ദി സീസ് എന്ന കപ്പലിന് ഏകദേശം 365 മീറ്റര്‍ നീളമുണ്ട്.
സൗത്ത് ഫ്‌ളോറിഡയില്‍ നിന്ന് ഉഷ്ണമേഖലാ പ്രദേശങ്ങളിലൂടെയുള്ള ആദ്യ ഏഴ് ദിവസത്തെ യാത്രക്കാണ് തുടക്കം. കപ്പല്‍ ചൊവ്വാഴ്ച സോക്കര്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെയും ഇന്റര്‍ മിയാമി ടീമംഗങ്ങളുടെയും ആശീര്‍വാദത്തോടെ ഔദ്യോഗികമായി നാമകരണം ചെയ്തു.
'ലോകത്തിലെ ഏറ്റവും മികച്ച അവധിക്കാല അനുഭവങ്ങള്‍ നല്‍കുകയെന്ന ഞങ്ങളുടെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഐക്കണ്‍ ഓഫ് ദി സീസ്,' റോയല്‍ കരീബിയന്‍ ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഒയുമായ ജേസണ്‍ ലിബര്‍ട്ടി പറഞ്ഞു.

 

 

Latest News