തൊടുപുഴയില്‍ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു

തൊടുപുഴ - കല്ലൂര്‍ക്കാട് മണിയന്ത്രത്ത് ചെത്ത് തൊഴിലാളിയായ മലയാറ്റില്‍ തടത്തില്‍ (വരകില്‍) പവിത്രന്‍ (55) കടന്നല്‍ കുത്തേറ്റ് മരിച്ചു. ഞായര്‍ രാവിലെ 10 മണിക്ക്  വീടിന് സമീപത്തുള്ള പറമ്പിലാണ് സംഭവം. തേനീച്ചയുടെ ആക്രമണത്തില്‍  നിലവിളിച്ച് ഓടിവന്ന പവിത്രനെ സമീപത്ത് പുല്ലു മുറിച്ചു നിന്ന ഭാര്യ കാണുകയും നിലവിളിക്കുകയും ചെയ്തു. ഓടിവന്ന പ്രദേശവാസികള്‍ തീ കത്തിച്ച് തേനിച്ചയെ ഓടിച്ച് പവിത്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ശ്യാമള (തൊടുപുഴ ഏഴുമുട്ടം  മാങ്കൂട്ടത്തില്‍  കുടുംബാംഗം). മക്കള്‍: അഞ്ജലി, അശ്വിനി, ആതിര.

 

 

Latest News