Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രാര്‍ഥനയ്ക്കിടെ ഇസ്താംബൂളിലെ ചര്‍ച്ചില്‍ ആക്രമണം

ഇസ്താംബൂള്‍: സരിയര്‍ ജില്ലയിലെ ഇറ്റാലിയന്‍ ചര്‍ച്ചിന് നേരെ രണ്ടുപേര്‍ ആക്രമണം നടത്തി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 

സായുധരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചു. മതപരമായ ചടങ്ങിനിടെ മുഖംമൂടി ധരിച്ചെത്തിയവര്‍ ആക്രമണം നടത്തുകയായിരുന്നു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രി വിശദമാക്കി. മരിച്ചയാളുടെ പേരിന്റെ രണ്ട് അക്ഷരങ്ങള്‍ മാത്രം പു്‌റത്തുവിട്ട് മറ്റു വിശദാംശങ്ങള്‍ മന്ത്രി പങ്കുവെച്ചു. ഞായറാഴ്ചത്തെ ശുശ്രൂഷയില്‍ പങ്കെടുക്കവെയാണ് തോക്ക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. 

ഹീനമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News