ബംഗളൂരു-കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. സ്വാമി(55), വര്‍ഗീസ്(58) എന്നിവരാണ് മരിച്ച മലയാളികള്‍.
അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി ബഷീറിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്. ടോളിന്‍സ് ഫയര്‍ വര്‍ക്കര്‍ എന്ന സ്ഥാപനത്തിലാണ് അപകടം. സ്‌ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ഉടമയടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)