ആനച്ചാലില്‍ ഭീതി പരത്തി കാട്ടുപോത്തുകള്‍

ഇടുക്കി -  ആനച്ചാലില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലരക്ക് കാട്ടുപോത്തുകള്‍ ഇറങ്ങി ഭീതിപരത്തി. ലക്ഷ്മി മലയില്‍ നിന്നും കൂട്ടം തെറ്റി ഇറങ്ങി വന്നതാണെന്ന് കരുതുന്നു. മീന്‍കെട്ട്  പവ്വര്‍ഹൗസ് ഭാഗത്താണ് ആദ്യം കാട്ടുപോത്തുകളെ ആളുകള്‍ ആദ്യം കാണുന്നത്. പിന്നീട് ചെകുത്താന്‍ മുക്ക് വഴി ആനച്ചാലിലും ശങ്കുപ്പടി ഭാഗത്തും എത്തിയത് കണ്ടവരുണ്ട്. വണ്ടര്‍ വാലി അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ രണ്ട് കാട്ടുപോത്തുകളെ കാണാം. പോത്തുകള്‍ ഈ ഭാഗത്ത് കേന്ദ്രീകരിച്ച് കാണുമെന്ന് കരുതുന്നതിനാല്‍ പരിസരവാസികള്‍ ഭീതിയിലാണ്.

 

Latest News