നാടുകാണിച്ചുരത്തിൽ ലോറി മറിഞ്ഞു,  ഡ്രൈവർക്ക് പരിക്ക്

നാടുകാണിച്ചുരത്തിൽ മറിഞ്ഞ അരി ലോറി തകർന്ന നിലയിൽ.

എടക്കര-കർണാടകയിൽ നിന്നു അരി കയറ്റി വരികയായിരുന്ന ലോറി തമിഴ്നാട് നാടുകാണിക്ക് സമീപം മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു.  ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടുകാണിക്ക് സമീപം പൊട്ടുങ്ങലിലാണ്  ശനിയാഴ്ച രാത്രി ഒമ്പതോടെ അപകടമുണ്ടായത്. കർണാടകയിലെ ഷിമോഗയിൽ നിന്നു തൃശൂരിലേക്ക് അരി ലോഡുമായി വരികയായിരുന്ന ലോറി. താഴെ നാടുകാണിക്ക് സമീപം ചുരം പാതയിൽ പൊട്ടുങ്ങലിലെ കൊക്കയിലേക്ക് ലോറി മറിയുകയായിരുന്നു. ചുങ്കത്തറ സ്വദേശിയുടേതാണ് ലോറി. ലോറി വീണ ഭാഗങ്ങളിൽ അരിചാക്കുകൾ പൊട്ടി അരി ചിതറി പോയി. സംഭവം അറിഞ്ഞെത്തിയവരും യാത്രക്കാരും ചേർന്ന് ബാക്കിയുള്ള അരി ചാക്കുകൾ റോഡിലേക്ക് എത്തിച്ചു. കൊക്കയിലേക്ക് മറിഞ്ഞതിനാൽ ലോറി പാടെ  തകർന്ന നിലയിലാണ്.

Latest News