VIDEo - മോണാലിസക്കു നേരെ സൂപ്പെറിഞ്ഞു

പാരിസ്- രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധത്തിനിടെ് മോണാലിസ ചിത്രത്തിലേക്ക് സൂപ്പേറ്. പാരിസിലെ ലൂവ്രെയിലെ മ്യൂസിയത്തില്‍ സംരക്ഷിച്ച ഡാവിഞ്ചിയുടെ പെയിന്റിങ്ങിലേക്കാണ് തക്കാളി സൂപ്പ് എറിഞ്ഞത്. 
അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രത്തിനു നേരെയാണ് സൂപ്പ് എറിഞ്ഞത്. തക്കാളി സൂപ്പിന്റെ രണ്ട് ക്യാനുകളാണ് പെയിന്റിംഗിനു നേരെ എറിഞ്ഞത്. എന്നാല്‍ ചിത്രം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ സംരക്ഷിച്ചിരുന്നതിനാല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. 

ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളില്‍ പ്രതിഷേധം നടത്തുന്ന സംഘടനയാണ് തങ്ങളുടേതെന്ന് ഇവര്‍ അവകാശപ്പെടുന്നു. 'ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണ'ത്തിനുള്ള അവകാശത്തിനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഫ്രാന്‍സ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.

Latest News