Sorry, you need to enable JavaScript to visit this website.

നിതീഷ് കുമാർ-ബി.ജെ.പി സഖ്യം അധികം മുന്നോട്ടുപോകില്ല, പ്രവചനം തെറ്റില്ലെന്ന് പ്രശാന്ത് കിഷോർ

ന്യൂദൽഹി- പതിവായി കളം മാറുന്ന നിതീഷ് കുമാറിനെ പൾത്തുമാർ(പൾട്ടുകുമാർ)എന്ന് വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പിയും ഈ പൽത്തുമാർ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് നിതീഷ് കുമാറിനെ വിമർശിച്ച ബി.ജെ.പി നേതാക്കൾ ഇപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. അടിക്കടി നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നവരെയാണ് പൽത്തുമാർ എന്ന് വിശേഷിപ്പിക്കുന്നത്. 

'നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും മാറാം എന്നാണ് ഞാൻ തുടക്കം മുതൽ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ ഇന്നത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത് ബിഹാറിലെ എല്ലാ പാർട്ടികളും നേതാക്കളും 'പൽത്തുമാർ' ആണെന്നാണ്. അത് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിയും 'പൽത്തുമാർ' ആണ്. 2018-ൽ ജെ.ഡി.യുവിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ പ്രശാന്ത് കിഷോർ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ വിമർശിച്ച് പാർട്ടി വിടുകയായിരുന്നു. നിതീഷ് കുമാറിന് മുന്നിൽ വാതിൽ സ്ഥിരമായി അടച്ചുവെന്നാണ് മാസങ്ങൾക്ക് മുമ്പു വരെ ബി.ജെ.പി നേതാക്കൾ പറഞ്ഞത്. ഇന്നലെ നിതീഷ് കുമാറിനെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കൾ ഇപ്പോൾ അദ്ദേഹത്തെ സദ്ഭരണത്തിന്റെ പ്രതീകമായി വാഴ്ത്തും. ഭാവിയിലെ നേതാവെന്ന് അദ്ദേഹത്തെ വിളിച്ചിരുന്ന ആർ.ജെ.ഡി ഇന്ന് ബിഹാറിൽ അഴിമതി ആരോപിക്കും. 

നിതിഷ് കുമാർ ഒരു പാൽത്തുമാരാണെന്ന് ലോകത്തിന് അറിയാമെന്നും അത് ഇനി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്നത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത് നിതീഷ് കുമാറിനെ പോലെ ബി.ജെ.പിയും ആർ.ജെ.ഡിയും വലിയ പാൽത്തുമാർ ആണെന്നാണ്. ഇപ്പോൾ രൂപീകരിച്ച ബി.ജെ.പി-ജെ.ഡി.യു സഖ്യം അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ നിലനിൽക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിഞ്ഞാൽ നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏതാനും മാസം കഴിഞ്ഞാൽ ഈ സഖ്യം അവസാനിക്കുമെന്നും കിഷോർ പറഞ്ഞു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദിന്റെ കാലത്ത് കോൺഗ്രസ് ചെയ്തത് ബി.ജെ.പി ഇപ്പോൾ ചെയ്യുന്നു. രണ്ട് ദേശീയ പാർട്ടികളും കേന്ദ്ര തലത്തിൽ ചെറിയ നേട്ടങ്ങൾക്കായി ജനപ്രീതിയില്ലാത്ത പ്രാദേശിക നേതാക്കളുമായി ഒത്തുചേർന്നുവെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.
 

Latest News