പീഡനക്കാരിക്ക് ജയില്‍, തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടിയെ മദ്യം നലകി പീഡിപ്പിച്ച യുവതിക്ക് 13 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം - ഷോര്‍ട്ട് ഫിലം നിര്‍മ്മിക്കാന്‍ പണം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോയി മദ്യം നലകി പീഡിപ്പിച്ച യുവതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട അരുവിക്കുഴി മുരിക്കര കൃപാലയത്തില്‍ സന്ധ്യയെ ആണ് (31) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ 13 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ ഒടുക്കിയില്ലെങ്കില്‍ 10 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു. 
2016 ഒക്ടോബര്‍ 28 നാണ് സംഭവം നടന്നത്. തിരുവനന്തപുരത്തെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയെ ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടുകാരികളോടൊപ്പം ഓട്ടോയില്‍ കയറ്റി കാട്ടക്കടയ്ക്ക് സമീപമുള്ള അരുവിക്കുഴിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം കൂട്ടുകാരികളെ പുറത്താക്കി കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ട കൂട്ടുകാരികള്‍ ബഹളം വെച്ച് നാട്ടുകാരെ കൂട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാട്ടക്കട സബ് ഇന്‍സെപ്കടര്‍ ആയിരുന്ന ഡി ബിജു കുമാര്‍, ഡി വൈ എസ് പി കെ അനില്‍ കുമാര്‍, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും പത്ത് തൊണ്ടി മുതലുകളും ഹാജരാക്കുക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡി ആര്‍ .പ്രമോദ് ഹാജരായി.

 

Latest News