കരിപ്പൂരിലെ ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; എയർ ഇന്ത്യ തിരുത്തിയേ തീരൂ, അല്ലെങ്കിൽ നിയമ നടപടിയെന്ന് മന്ത്രി

കോഴിക്കോട് - കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരുടെ ടിക്കറ്റ് നിരക്കിലെ കൊടും ചൂഷണത്തിൽ എയർ ഇന്ത്യക്കെതിരെ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്ത്. വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയാണ് എയർ ഇന്ത്യ ഈടാക്കുന്നത്. ഈ നിരക്കുവർധന അംഗീകരിക്കാനാവില്ലെന്നും നടപടി എടുക്കണമെന്നും മന്ത്രി എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്‌കരിച്ചാൽ അവർ എന്ത് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. രണ്ടാം പുറപ്പെടൽ കേന്ദ്രം നൽകിയവരെ മാറ്റാൻ ഉള്ള നടപടി സ്വീകരിക്കും. എയർ ഇന്ത്യയുടെ മറുപടി അനുസരിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകും. എയർ ഇന്ത്യയുടേത് കരിപ്പൂരിനെ തകർക്കാനുള്ള നിലപാടാണെന്ന് കരുതുന്നില്ല. കരിപ്പൂരിനെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. കണ്ണൂരിൽനിന്ന് 89,000 രൂപയും നെടുമ്പാശ്ശേരിയിൽനിന്ന് 86,000 രൂപയും ഹജ്ജ് യാത്രയ്ക്കുള്ള വിമാന ചാർജായി ഈടാക്കുമ്പോൾ കരിപ്പൂരിൽനിന്ന്  165000 രൂപയാണ് ഈടാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി തിരുത്തണമെന്നുമാണ് ആവശ്യം.

വായിക്കുക...

നിതീഷിനെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്, ഇന്ത്യാ മുന്നണിക്കും നല്ലതിന്, തിരിച്ചടിയാകുമോ?

ന്യൂനപക്ഷത്തിൽനിന്ന് സർക്കാറിൽ ആരുമില്ല; മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഭർത്താവ്

കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം

ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം

Latest News