മണിപ്പൂരില്‍ സംഘര്‍ഷം, വെടിവെപ്പ്, ഒരാള്‍ മരിച്ചു

ഇംഫാല്‍- മണിപ്പൂരില്‍ ഇരുവിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ഇംഫാല്‍ ഈസ്റ്റിലും കാങ്‌പോപിയിലുമാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
രണ്ട് സായുധ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ ഒരു ഗ്രാമീണ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഇംഫാല്‍ ഈസ്റ്റ്, കാങ്‌പോക്പി ജില്ലകള്‍ക്കിടയില്‍ സതാങ് ഗ്രാമത്തില്‍ സായുധ സംഘങ്ങളാണ് ഏറ്റുമുട്ടിയതെന്നും  സുരക്ഷാ സേന മലയോര മേഖലയിലേക്ക് കുതിച്ചതിനെ തുടര്‍ന്ന് സംഘങ്ങള്‍ പിന്‍വാങ്ങിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ ഒരാളുടെ മുഖത്ത് പിളര്‍പ്പും മറ്റൊരാള്‍ക്ക് തുടയിലുമാണ് പരിക്കേറ്റതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News