ഗാസ- വംശഹത്യ അവസാനിപ്പിക്കണമെന്ന് ലോക കോടതി ഉത്തരവിട്ട് 24 മണിക്കൂറിനിടെ 174 ഫലസ്തീനികളെ വധിച്ച് ഇസ്രായില്‍. ആക്രമണങ്ങളില്‍ 310 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വംശഹത്യ തടയാന്‍ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടതിനിടെയും ഇസ്രായില്‍ ഗാസയില്‍ ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ലോകകോടതി തീരുമാനത്തെ ഇസ്രായില്‍ തള്ളിയിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടക്കാല വിധിയില്‍ ഉടനടി വെടിനിര്‍ത്തലിന് കോടതി ആഹ്വാനം ചെയ്തിരുന്നില്ല. തെക്കന്‍ ഗാസയില്‍ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. റഫയില്‍ ഒരു റെസിഡന്‍ഷ്യല്‍ ഹോമിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 26,257 പേര്‍ കൊല്ലപ്പെടുകയും 64,797 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല