Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ അനുകൂല പോസ്റ്റ്: അവതാരകയെ പുറത്താക്കി എ.ബി.സി; അറബ് വംശജ ആയതിനാലെന്ന് അന്റോയ്‌നെറ്റ് ലറ്റൂഫ്

സിഡ്‌നി - സമൂഹമാധ്യമത്തിൽ ഫലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവച്ച മുതിർന്ന മാധ്യമപ്രവർത്തകയെ പിരിച്ചുവിട്ട് അമേരിക്കൻ
വാർത്താ മാധ്യമമായ എ.ബി.സി. അവതാരകയും മനുഷ്യാവകാശ പ്രവർത്തകയുമായ അന്റോയ്‌നെറ്റ് ലറ്റൂഫിനെയാണ് എ.ബി.സി മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിൽനിന്നും പിരിച്ചുവിട്ടത്. 
 മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ പോസ്റ്റ് ലറ്റൂഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഗാസയിലെ മനുഷ്യരുടെ ദാരിദ്ര്യാവസ്ഥ ഇസ്രായിൽ ചൂഷണം ചെയ്യുന്നതായിരുന്നു ഇതിലെ ഉള്ളടക്കം. ഡിസംബർ 20ന് കമ്പനിയുടെ സീനിയർ മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി, പിരിച്ചുവിടുന്നതായി അറിയിക്കുകയായിരുന്നുവെന്നാണ് ലറ്റൂഫിനെ ഉദ്ധരിച്ച് വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്.
 ഗാസയിൽ നടക്കുന്ന ഇസ്രായിലിന്റെ മനുഷ്യഹത്യകൾ ലറ്റൂഫ് പല തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജോലിയിൽ തുടരേണ്ടതില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായം മേലുദ്യോഗസ്ഥർ പങ്കുവച്ചതായി ലറ്റൂഫ് പറഞ്ഞു. എ.ബി.സിയിൽ ഇപ്പോഴുള്ള പലരും സമാന അഭിപ്രായങ്ങൾ പങ്കുവെച്ചപ്പോഴും തനിക്കെതിരെ മാത്രം നടപടിയെടുത്തത് താൻ അറബ് വംശജയായതിനാലാണെന്ന് അവർ പ്രതികരിച്ചു. 
 തന്നെ പിരിച്ചുവിടാൻ ഇസ്രായിൽ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് കമ്പനിക്ക് മേൽ സമ്മർദമുണ്ടായെന്നും തന്റെ പോസ്റ്റുകൾ സെമറ്റിക് വിരുദ്ധമെന്ന് ആരോപണങ്ങളുയർന്നിരുന്നുവെന്നും അവർ പറഞ്ഞു. തന്നെ പിരിച്ചുവിട്ടതിന് കമ്പനി പരസ്യമായി മാപ്പു പറയണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കമ്പനിക്കെതിരേ നിയമ നടപടി സ്വീകരിച്ചതായും അവർ വ്യക്തമാക്കി. 


നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല


 ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷ(എ.ബി.സി)ന്റെ സിഡ്‌നി റേഡിയോ ഷോയിൽ അവതാരകയായിരുന്ന ലറ്റൂഫ്  കൊമേഴ്‌സ്യൽ ടെലിവിഷനിൽ റിപോർട്ടർ ആകുന്ന ആദ്യ അറബ്-ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയാണ്. ഇസ്രായിലിന്റെ ഹമാസ്-ഫലസ്തീൻ വേട്ട സാധാരണക്കാരായ ഫലസ്തീനികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയതിന് ഇവർ വ്യാപകമായ സൈബർ ആക്രമണത്തിനും ഇരയായിരുന്നു.
 ലറ്റൂഫിനെതിരായ നടപടിയിൽ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. അതിനിടെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം കനത്തതോടെ വിഷയത്തിൽ എ.ബി.സി പ്രതികരിച്ചു. വിവാദപരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിന് ജീവനക്കാർക്ക് കമ്പനിയിൽ നേരത്തെ വിലക്കുണ്ടായിരുന്നു. എന്നാൽ ഇത് ലറ്റൂഫ് ഇത് പാലിച്ചില്ല. കമ്പനിയുടെ വ്യവസ്ഥിതികൾക്ക് യോജിക്കാത്ത സമീപനം ലറ്റൂഫിന്റെ ഭാഗത്ത് നിന്നുണ്ടായതിനാൽ ജോലിയിൽ തുടരേണ്ടതില്ലെന്ന് അറിയിക്കുകയാണുണ്ടായതെന്നുമാണ് കമ്പനി അറിയിച്ചത്.

Latest News