കെ. സുരേന്ദ്രന്റെ പദയാത്ര തുടങ്ങി, ഗോവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്- ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് തുടക്കം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താനാണ് തീരുമാനം. ഇടതു-വലത് മുന്നണികള്‍ തകര്‍ത്ത കേരളത്തെ രക്ഷിക്കാന്‍ നരേന്ദ്രമോഡിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പുതിയ കേരളം സൃഷ്ടിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പര്‍ കെ.കെ നാരായണന്‍, സി.പി.എം പരപ്പ ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രന്‍ പൈക്ക അടക്കം യാത്രക്കിടെ നിരവധി പേര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തു.

 

Latest News