Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യക്കാരുള്ള കപ്പൽ ഏഡൻ കടലിൽ ഹൂത്തി മിസൈലാക്രമണത്തിൽ തകർന്നു

ന്യൂദൽഹി- 22 ഇന്ത്യക്കാരുമായി പോകുകയായിരുന്ന വ്യാപാരക്കപ്പൽ ഏദൻ കടലിൽ മിസൈൽ ആക്രമണത്തിൽ തകർന്നു. ഏദൻ ഉൾക്കടലിലാണ് സംഭവം. എം.വി മാർലിൻ ലോണ്ട എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തില്‍ തകർന്ന കപ്പലിന് തീപ്പിടിക്കുകയും ചെയ്തു. ഇന്ത്യൻ നാവികസേനക്കാണ് ആക്രമണം സംബന്ധിച്ച സന്ദേശം ലഭിച്ചത്. വ്യാപാര കപ്പലിന്റെ എസ്.ഒ.എസ് കോളിന് മറുപടി നൽകിയതായി നാവികസേന പ്രസ്താവനയിൽ അറിയിച്ചു. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി ജീവനക്കാരനുമാണ് കപ്പലിലുള്ളത്. വ്യാപാര കപ്പലുകൾ സംരക്ഷിക്കുന്നതിനും കടലിൽ ജീവന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന അചഞ്ചലവും പ്രതിജ്ഞാബദ്ധവുമാണെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായിൽ-ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലെ വ്യാപാര കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് മിസൈൽ ആക്രമണം.

Latest News