Sorry, you need to enable JavaScript to visit this website.

ആം ആദ്മി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ഓപ്പറേഷൻ ലോട്ടസ് നടത്തിയെന്ന് കെജ്‌രിവാൾ

ന്യൂദൽഹി- ദൽഹിയിലെ ആം ആദ്മി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ഓപറേഷൻ ലോട്ടസ് നടത്താൻ പദ്ധതിയിട്ടെന്ന ആരോപണവുമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. എ.എ.പി എം.എൽ.എമാരെ കളം മാറ്റാൻ  25 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. മദ്യനയ കേസിൽ ദൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എ.എ.പി എം.എൽ.എമാരെ ബി..െജപി ഭീഷണിപ്പെടുത്തിയെന്നും കെജ്‌രിവാൾ ആരോപിച്ചു.  സമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് കെജ്‌രിവാൾ ആരോപണം ഉന്നയിച്ചത്. ഏഴ് എ.എ.പി എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമിച്ചെന്നാണ് കെജ് രിവാളിന്റെ ആരോപണം. അടുത്തിടെ ബി.ജെ.പി ദൽഹിയിലെ തങ്ങളുടെ ഏഴ് എം.എൽ.എമാരുമായി ബന്ധപ്പെട്ടിരുന്നു കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ കെജരിവാളിനെ അറസ്റ്റ് ചെയ്യും. അതിന് ശേഷം എം.എൽ.എമാരെ കൂടെ കൂട്ടും. 21 എം.എൽ.എമാരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. മറ്റുള്ളവരോടും സംസാരിക്കുന്നു. അതിനു ശേഷം ദൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കും.  നിങ്ങൾക്കും വരാം. 25 കോടി രൂപ നൽകുകയും, ബി.ജെ.പി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നൽകുമെന്നും  ബി.ജെ.പി ഇടനിലക്കാർ പറഞ്ഞതായി കെജ്രിവാൾ  എക്‌സ് പോസ്റ്റിൽ ആരോപിച്ചു.

 

ദൽഹിയിലെ മദ്യനയം അന്വേഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുന്നുവെന്നല്ല. ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.  ബി.ജെ.പി ബന്ധപ്പെട്ട എംഎൽഎമാർ എല്ലാവരും ഓഫർ നിരസിച്ചുവെന്നും കെജ്‌രിവാൾ വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷമായി ദൽഹിയിലെ എ.എ.പി സർക്കാരിനെ പരാജയപ്പെടുത്താൻ കഴിയാത്ത ബി.ജെ.പി, സർക്കാരിനെ അട്ടിമറിക്കാൻ സാധ്യമായ എല്ലാ ഗൂഢാലോചനകളും നടത്തിവരികയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ദൈവവും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചു. ഞങ്ങളുടെ എല്ലാ എം.എൽ.എമാരും ശക്തമായി പാർട്ടിക്കൊപ്പമുണ്ട്. ഇത്തവണയും ഇക്കൂട്ടർ തങ്ങളുടെ കുത്സിത ലക്ഷ്യങ്ങളിൽ പരാജയപ്പെടും. തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ അവർക്ക് കരുത്തില്ല. അതിനാൽ വ്യാജമായ മദ്യനയ അഴിമതിയുടെ പേരിൽ  അറസ്റ്റ് ചെയ്ത് സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും കെ്ജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേ സമയം കെജ്‌രിവാളിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. കെജ്‌രിവാൾ വീണ്ടും കള്ളം പറയുകയാണെന്ന്  ബി.ജെ.പി നേതാവ് കപിൽ മിശ്ര പറഞ്ഞു. എ.എ.പി എം.എൽ.എമാരെ ബന്ധപ്പെടാൻ ഏത് ഫോൺ നമ്പറാണ് ഉപയോഗിച്ചത്. ആരുമായി സംസാരിച്ചു. എവിടെയാണ് കൂടിക്കാഴ്ച നടന്നത്? ഒരിക്കൽ പോലും അദ്ദേഹത്തിന് ഇത് പറയാൻ കഴിഞ്ഞില്ല. പ്രസ്താവന നടത്തി ഒളിച്ചിരിക്കുന്നു. കെജ്‌രിവാളിന്റെ കൂട്ടാളികൾ ജയിലിലാണ്. ഇ.ഡിയുടെ ചോദ്യങ്ങൾക്ക് തന്റെ പക്കൽ ഉത്തരമില്ലെന്ന് അറിയാവുന്നതിനാലാണ് ഇ.ഡിക്ക് മുമ്പിൽ കെജ്‌രിവാൾ ഹാജരാവാത്തതെന്നും കപിൽ മിശ്ര പറഞു. കെജ്രിവാളിന് നുണ പറയുന്ന രോഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നൈരാശ്യത്തിൽ നിന്നാണ്  ഇത്തരമൊരു ആരോപണം ഉരുത്തിരിഞ്ഞതെന്ന് ദൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവും പറഞ്ഞു.

Latest News