ചരിത്രത്തിൽ ആദ്യം; ഇന്ത്യ സൗദി സംയുക്ത സൈനികാഭ്യാസം ഈ മാസം

ന്യൂദൽഹി- ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ശക്തിയേകി ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ സംയുക്ത സൈനികാഭ്യാസം ഈ മാസം തുടക്കമാകും. ഈ മാസം 29 മുതൽ ഫെബ്രുവരി പത്തുവരെ രാജസ്ഥാനിലാണ് സംയുക്ത സൈനികാഭ്യാസം. സദാ തൻസീഖ്' എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുക. 
സൗദി നാവിക സൈനികർക്ക് കൊച്ചിയിൽ കഴിഞ്ഞ വർഷം പരിശീലനം നൽകിയതായി ഇന്ത്യൻ നാവിക സേനാ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 

Latest News