മക്ക- ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം താനാളൂർ സ്വദേശി, ഓമച്ചപ്പുഴ പരേതനായ വടുതല മമ്മുതു മാലായിയുടെ മകൾ
പാത്തുകുട്ടി (57) മക്കയിൽ നിര്യാതയായി. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മൊയ്തീൻ വേങ്ങരയാണ് ഭർത്താവ്.
മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ : ഹംസക്കുട്ടി ഹാജി, മുഹമ്മദ്ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ.
കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും മക്ക ഐ.സി.എഫ് പൂർത്തിയാക്കി. മയ്യിത്ത് മക്കയിൽ മറവു ചെയ്തു.ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവരും കുടുംബാംഗങ്ങളും സംബന്ധിച്ചു.