ലോകസഭാ തെരഞ്ഞെടുപ്പ്: പോലീസിൽ അന്തർജില്ല സ്ഥലംമാറ്റം തുടങ്ങി

പത്തനംതിട്ടയില്‍നിന്ന് സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ യാത്രയയപ്പ്

പത്തനംതിട്ട- ലോകസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 16ന് ഉണ്ടാവുമെന്ന തെരെഞ്ഞെടുപ്പു കമ്മീഷന്റെ സൂചനയെ തുടർന്ന് പോലീസിൽ സ്ഥലം മാറ്റം തുടങ്ങി. അതാത് ജില്ലകളിൽ ജോലി ചെയ്തിരുന്ന ഡിവൈ.എസ്.പി റാങ്കിലുള്ളവരുടെ സ്ഥലം മാറ്റമാണ് ആദ്യം നടപ്പായത്. വരും ദിവസങ്ങളിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും എസ്.ഐമാരുടെയും സ്ഥലം മാറ്റവും ഉണ്ടാവും. പത്തനംതിട്ടയിൽ നിന്നും ഡിവൈ.എസ്.പി സ്‌പെഷ്യൽ ബ്രാഞ്ച്  ആർ ജോസ്, കോന്നി ഡിവൈ.എസ്.പി  രാജപ്പൻ റാവുത്തർ, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ  ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽ കുമാർ ജി, നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി   കെ. എ വിദ്യാധരൻ എന്നിവർക്കാണ് പത്തനംതിട്ട ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുള്ളത്. ഇവർക്ക് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് വി.അജിത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
 

Latest News