ചിരിച്ചു തള്ളി മുഖ്യമന്ത്രി, ഷോ കാണിച്ച് കേരളത്തിലെ ജനങ്ങളെ ഗവര്‍ണ്ണര്‍ വെല്ലുവിളിക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം -എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ റോഡില്‍ കുത്തിയിരുന്നതിനെ ചിരിച്ചു തള്ളി മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഗവര്‍ണ്ണര്‍ കേരളത്തെ വെല്ലുവിളിക്കുകയാണെന്നും ഷോ നടത്തി കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതേണ്ടന്നും മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. ഇത്തരത്തില്‍ പെരുമാറുന്ന രാജ്യത്തെ ആദ്യത്തെ ഗവര്‍ണ്ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണിത്. അതിന്റെ തലവനായ മുഖ്യമന്ത്രിയെ വളരെ മോശം ഭാഷ ഉപയോഗിച്ച് ഗവര്‍ണ്ണര്‍ പല തവണ ആക്ഷേപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തങ്ങള്‍ പൊറുത്തത് ജനാധിപത്യത്തിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.

 

Latest News