Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാന്തല്ലൂരിൽ  സ്‌ട്രോബറി വിളവെടുപ്പ് കാലം

കാന്തല്ലൂരിലെ സ്‌ട്രോബറിപ്പാടത്തെ വിളവെടുപ്പ്.

ഇടുക്കി-കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരുമല ഗ്രാമത്തെ സ്‌ട്രോബറി വില്ലേജ് ആക്കി മാറ്റുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയിറക്കിയ തോട്ടത്തിൽ വിളവെടുപ്പ് ആരംഭിച്ചു. കൃഷിവകുപ്പ് ഗ്രാമപഞ്ചായത്ത് നബാർഡ് എന്നിവയുടെ സഹായത്തോടെ  വിവ ഓർഗാനിക്ക് തീയറ്റർ എന്ന സംഘടനായാണ് ഇരുപത്തി അഞ്ച് കർഷകരെ ഉൾപ്പെടുത്തി കാന്തല്ലൂർ പഞ്ചയാത്തിലെ ഒരു വാർഡ് തെരഞ്ഞെടുത്ത് സ്‌ട്രോബറി ഗ്രാമമാക്കൂന്നതിനൂള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പെരുമല ഗ്രാമത്തിന് സമീപത്തുള്ള അഞ്ച് ഏക്കർ ഭൂമിയിലാണ് ആദ്യകൃഷി ഇറക്കിയത്.
സ്‌ട്രോബറി ഗ്രാമത്തിന്റെ ആദ്യ വിളവെടുപ്പിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഓർഗനിക്ക് രീതിയിലാണ് സ്‌ട്രോബറി ഗ്രാമത്തിലെ കൃഷി സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച് ടൂറിസം വില്ലേജിനുള്ള ഗോൾഡൻ അവാർഡ് നേടിയെടുത്ത കാന്തല്ലൂരിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ച്ചയാണ് ഹെക്ടറുകൾ നീണ്ടുകിടക്കുന്ന സ്‌ട്രോബറിപ്പാടങ്ങൾ. നെൽപ്പാടങ്ങൾ എന്ന കണെക്കെ സ്‌ട്രോബറിപ്പാടങ്ങൾ സജ്ജികരിക്കരിക്കുന്നതോടെ കാന്തല്ലൂരിലെ വിനോദ സഞ്ചാര മേഖലക്ക് വളരെ മുതൽക്കൂട്ടാകും. സ്‌ടോബറിയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദന വിപണനയൂണിറ്റും ആരംഭിച്ചിട്ടുണ്ട്. 122 പേർക്ക് സ്‌ട്രോബറി കൃഷിയെ ആശ്രയിച്ച് ജീവിക്കാനാകുന്നതും വരുമാനമാർഗവും ഉണ്ടാക്കാവുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് . മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നബാർഡ് ജനറൽ മാനേജർ എച്ച് മനോജ്, നബാർഡ് ജില്ലാ ഡവലപ്പ്‌മെന്റ് മാനേജർ അജീഷ്, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ടി തങ്കച്ചൻ, സി.പി.എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ പങ്കെടുത്തു.

Latest News