Sorry, you need to enable JavaScript to visit this website.

കോടതി വളപ്പില്‍ കരടി കയറി

സുല്‍ത്താന്‍ബത്തേരി-മുനിസിഫ് കോടതി വളപ്പില്‍ കരടി കയറി. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ്  ദേശീയപാത മുറിച്ചുകടന്ന് കരിടി കോടതി വളപ്പില്‍ എത്തിയത്. ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കരടി മതില്‍ ചാടി കോടതി വളപ്പിനു പുറത്തേക്കുപോയി. പിന്നീട് കോളിയാടിയില്‍ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കരടി നടന്നുനീങ്ങുന്നത് സി.സി.ടി.വി ക്യമറയില്‍ പതിഞ്ഞു. ദിവസങ്ങള്‍ മുമ്പു  മാനന്തവാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കരടി ഇറങ്ങിയിരുന്നു. നാല് ദിവസത്തിനുശേഷമാണ് ഈ കരടിയെ വനത്തിലേക്ക് തുരത്താനായത്.

Latest News