ജിദ്ദ കോർണിഷിൽ വേലിയേറ്റം; വാഹന ഗതാഗതത്തിന് നിയന്ത്രണം

ജിദ്ദ-വൻ വേലിയേറ്റത്തെ തുടർന്ന് ജിദ്ദ കോർണിഷിൽ വെള്ളം കയറി. ഇന്ന് ഉച്ചയോടെയാണ് ഈ ഭാഗങ്ങളിൽ വേലിയേറ്റമുണ്ടായത്.

ഇതുവഴിയുള്ള ഗതാഗതത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. കിഴക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഫക്കീഹ് അക്വേറിയം വഴി തിരിഞ്ഞുപോകണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.


 

Latest News