Sorry, you need to enable JavaScript to visit this website.

പുരാവസ്തു റിപ്പോര്‍ട്ടിനു പിന്നാലെ ഗ്യാന്‍വാപിയില്‍ സുരക്ഷ ശക്തമാക്കി; ജുമുഅ സമാധാനപരമായി നടന്നു

വാരാണസി-  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ന് കനത്ത പോലീസ് സുരക്ഷയിലാണ് ഗ്യാന്‍വാപി മസ്ജിദില്‍ ജുമുഅ നമസ്‌കാരം നടന്നത്. നിലവിലെ മസ്ജിദ് നിര്‍മിക്കുന്നതിനുമുമ്പ് അവിടെ വലിയ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് പുരാവസ്തു വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് പള്ളിക്ക് പുറത്ത്  ഇന്ന് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ജുമുഅ നമസ്‌കാരം സമാധാനപരമായി നിര്‍വഹിക്കാനാകുമെന്ന് ഉറപ്പുവരുത്തിയ പോലീസ് മാധ്യമങ്ങളെ ബോധപൂര്‍വം ഗ്യാന്‍വാപിയില്‍നിന്ന് അകറ്റി നിര്‍ത്തി. തെറ്റായ വിവരങ്ങളും അനാവശ്യ പരിഭ്രാന്ത്രിയും ഒഴിവാക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ പള്ളി നിര്‍മിക്കുമ്പോള്‍ അതിനു മുമ്പുണ്ടായിരുന്ന കെട്ടിടം തകര്‍ത്തുവെന്നാണ് എ.എസ്.ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഹിന്ദു പക്ഷം പറയുന്നത്.


നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല


പള്ളിയിലെ ഒരു മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അറബി പേര്‍ഷ്യന്‍ ലിഖിതത്തില്‍, ഔറംഗസേബിന്റെ ഇരുപതാം ഭരണവര്‍ഷത്തിലാണ് പള്ളി പണിതതെന്ന് പരാമര്‍ശിക്കുന്നുണ്ട്. അതു കൊണ്ടുതന്നെ പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസീബിന്റെ ഭരണകാലത്തിനു മുമ്പുണ്ടായിരുന്ന ഘടന നശിപ്പിക്കപ്പെട്ടതായി തോന്നുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം പരിഷ്‌കരിച്ച് നിലവിലെ ഘടനയില്‍ ചേര്‍ത്തുവെന്നും പറയുന്നു.  വാസ്തുവിദ്യാ അവശിഷ്ടങ്ങള്‍,  പുരാവസ്തുക്കള്‍, ലിഖിതങ്ങള്‍, കല, ശില്‍പങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം അടിസ്ഥാനമാക്കിയാണ് നിലവിലെ കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാനാകുന്നതെന്ന് എഎസ്‌ഐ അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  
പതിനേഴാം നൂറ്റാണ്ടിലെ ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന് മുകളില്‍ നിര്‍മ്മിച്ചതാണെന്ന് ഹിന്ദു ഹരജിക്കാര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് എ.എസ്.ഐ സര്‍വേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്.

ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്

എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു; സന്തോഷം പങ്കുവെച്ച് എഴുത്തുകാരി

Latest News