Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിലെ ഹിശാം ബിഞ്ചാബിയുടെ ആർട്ട് സ്റ്റുഡിയോ സാംസ്‌കാരിക കേന്ദ്രമാക്കാൻ സൗദി

ജിദ്ദയിലെ ഹിശാം ബിഞ്ചാബി സാംസ്‌കാരിക കേന്ദ്രം

ജിദ്ദ- അന്തരിച്ച ചിത്ര കലാകാരനായിരുന്ന ഹിഷാം ബിഞ്ചാബിയുടെ ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ സ്റ്റുഡിയോ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാൻ സൗദി സാംസ്‌കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നിർദ്ദേശം നൽകി. സൗദി കലാ സാംസ്‌കാരിക രംഗം സമ്പന്നമാക്കുന്നതിനുള്ള ഹിശാം ബിഞ്ചാബിയുടെ സേവനങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനും ബിഞ്ചാബിയോടുള്ള ആദരസൂചകവുമായാണ് ഇത്. പുതുതലമുറയുടെ ക്രിയേറ്റീവിറ്റിയെ കണ്ടെത്തി  പ്രോത്സഹാപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും സാംസ്‌കാരിക കേന്ദ്രം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കും.  ജിദ്ദയിലെ ബലദ് ഹെറിറ്റേജ് മേഖലയിൽ വൻ കലാസാംസ്‌കാരിക പരിപാടികളാണ് അടുത്തിടെയായി നടന്നു വരുന്നത്.  ഇവയോടൊത്തു പ്രവർത്തിക്കുന്നതിനും സൃഷ്ടിപരമായ നിരവധി കലാസാംസ്‌കാരിക പ്രോഗ്രാമുകൾക്ക് നേതൃത്വത്തം നൽകുന്നതിനും കേന്ദ്രത്തിനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു
1956 ൽ ജനിച്ച ബിഞ്ചാബി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം നേടിയിരുന്നത്.  ജിദ്ദ മ്യൂസിയം ഡയറക്ടർ പദവിയുൾപടെ  നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഹിജ്‌റ 1407 മുതൽ ഹിജ്‌റ 1409 വരെയുള്ള കാലയളവിൽ ഹിജ്‌റ 2017 മുതൽ  മുതൽ മരണം വരെ സൗദി സൊസൈറ്റി ഓഫ് ഫൈൻ ആർട്‌സ് 'ജെഎസ്എഫ്ടി' ജിദ്ദ മേഖല ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.പതിറ്റാണ്ടുകൾ നീണ്ട  കലാജീവിതത്തിനിടയിൽ നിരവധി തവണ വിവിധ ലോകരാജ്യങ്ങളിൽ സൗദിയുടെ പ്രതിനിധിയായി ഹിശാം ബിഞ്ചാബി പങ്കെടുത്തിരുന്നു. 
 
 

Latest News