പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട് - കാസര്‍കോട് കളക്കരയില്‍ പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവര്‍ കൊട്ടോടി കള്ളാര്‍ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. ബോര്‍വെല്‍ ലോറിയുമായി കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോര്‍വെല്‍ ലോറി മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ജിജോ ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Latest News