ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ ബന്ധുക്കള്‍ കണ്ണില്‍ മുളക് പൊടി വിതറി ക്രൂരമായി മര്‍ദ്ദിച്ചു

മലപ്പുറം - ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ കണ്ണില്‍ മുളക് പൊടി വിതറി ക്രൂരമായി മര്‍ദ്ദിച്ചു. ബന്ധുവിന്റെ മര്‍ദ്ദനത്തില്‍ ഇയാളുടെ ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച മകനും പരിക്കേറ്റിട്ടുണ്ട്.  മഞ്ചേരി കാരപ്പറമ്പ് സ്വദേശി  ഉണ്ണി മുഹമ്മദാണ്(65)  ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനെയും അക്രമികള്‍ മര്‍ദ്ദിച്ചു.. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു യൂസഫ് മകന്‍ റാഷിന്‍ എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് ഇതുവരെ നടപടി എടുത്തില്ലെന്ന്  ഉണ്ണി മുഹമ്മദ് പറയുന്നു.

 

Latest News