Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വലുപ്പത്തിൽ വീണ്ടും ഒന്നാമൻ, ഇടുക്കിക്ക് ഇന്ന് 52-ാം പിറന്നാള്‍

ഇടുക്കി - വലുപ്പത്തിൽ വീണ്ടും ഒന്നാമൻ ആയതിന്റെ ഗരിമയോടെ ഇടുക്കി ജില്ലക്ക് ഇന്ന് 52ആം പിറന്നാൾ.1972-ൽ സംസ്ഥാനത്തെ വലിയ ജില്ലയായി തന്നെയായിരുന്നു ഇടുക്കിയുടെ പിറവി. എന്നാൽ 1997-ൽ ആ പദവി പാലക്കാട് കൊണ്ടുപോയി.  2023-ൽ കുട്ടമ്പുഴ വില്ലേജിൽനിന്ന് 12718.5095 ഹെക്ടർ സ്ഥലം ഇടമലക്കുടിയോട് ചേർത്ത് വിജ്ഞാപനം ഇറങ്ങിയതോടെ ഇടുക്കി വീണ്ടും ഒന്നാമതെത്തി. ഇപ്പോൾ ആകെ ഭൂവിസ്തൃതി 461223.1495 ഹെക്ടർ.
 അച്യുതമേനോൻ മന്ത്രിസഭയിലെ അംഗമായിരുന്ന ബേബി ജോണാണ് പുതിയ ജില്ലയ്ക്ക് ഇടുക്കിയെന്ന് പേര് നിർദേശിച്ചത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ-ഓർഡിനേറ്ററായിരുന്ന ഡി.ബാബുപോളിന് ജില്ലാ കളക്ടറുടെകൂടി ചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കി. ജനുവരി 25-ന് മൂലമറ്റത്തായിരുന്ന ബാബുപോളിനെ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ഉത്തരവ് നൽകിയത്. 24 മണിക്കൂറിനകം ജില്ലയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിരുന്നു ആദ്യ നിർദേശം. അങ്ങനെ 1972 ജനുവരി 26-ന് കോട്ടയം ദേവലോകം യൂണിയൻ ക്ലബ്ബിനടുത്തുള്ള കെട്ടിടത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പതാക ഉയർത്തിയതോടെ ജില്ല നിലവിൽ വന്നു. അതായിരുന്ന ആദ്യ ജില്ലാ ആസ്ഥാനവും. കളക്ടറേറ്റിന്റെ പ്രവർത്തനം ഇടുക്കിയിലേക്ക് മാറ്റാൻ വീണ്ടും നിരവധി സമരങ്ങൾ വേണ്ടിവന്നു. തുടർന്ന് 1976 ജൂണിൽ പൈനാവിൽ കളക്ടറേറ്റ് പ്രവർത്തനം തുടങ്ങി. സിവിൽ സ്റ്റേഷൻ 1985 ജനുവരി എട്ടിന് ഉദ്ഘാടനവുംചെയ്തു.

Latest News