Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈ സൗദി പൗരൻ കാൽ നൂറ്റാണ്ടായി ഗുഹകളിലാണ്, ചരിത്രം തേടി

ഗുഹകൾക്കകത്ത് പരിവേഷണവുമായി  സൗദി ജിയോളജിസ്റ്റ് മഹമൂദ് അൽ ശൻതി

റിയാദ്- സാഹസികതയോടുള്ള പ്രണയം ജിയോളജിസ്റ്റാക്കി മാറ്റിയതാണ് സൗദി പൗരൻ മഹമൂദ് അൽ ശൻതിയെ. സൗദിയിലെ മരുഭൂമികളിലും മലമ്പ്രദേശങ്ങളിലുമുള്ള നൂറുകണക്കിനു ഗുഹകളിലൂടെ ഗവേഷണവും പഠനവുമായി കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ് അൽ ശൻതി. വിഷ്വൻ 2030 ന്റെ ഭാഗമായി ടൂറിസം സാധ്യതകളെല്ലാം ഉപയോഗപ്പെടുത്താനുള്ള ഭരണാധികാരികളുടെ തീരുമാനത്തോടെ സൗദി ജിയോളജിക്കൽ സർവേയും സൗദി ടൂറിസം വകുപ്പും സംയുക്തമായി ജിയോളജിക്കൽ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതോടെ തന്റെ സാഹസികതക്ക് അംഗീകാരം ലഭിച്ചതിന്റെ ആഹ്ലാദമാണ് അൽ ശൻതിക്ക്. പുരാതന മനുഷ്യരുടെ ജീവ ചരിത്രമുൾപ്പെടെ, ചരിത്രത്തിന്റെ ഏടുകളുടെ സൂക്ഷിപ്പു കേന്ദ്രങ്ങൾ കൂടിയാണ് ഗുഹകളെന്നതാണ് അൽ ശൻതി പറയുന്നത്. അടങ്ങാത്ത അഭിനിവേശത്തോടെ രാജ്യത്തുള്ള നൂറൂ കണക്കിനു ഗുഹകളിലൂടെയുള്ള തന്റെ അന്വേഷണ യാത്രക്കിടെ മരണത്തെ മുഖാമുഖം കണ്ട സന്ദർഭങ്ങൾ പോലും കടന്നു പോയിട്ടുണ്ട്.

പുറത്തെ ശബ്ദ കോലാഹലങ്ങളിൽനിന്ന് മാറി തീർത്തും ശാന്തമായ അന്തരീഷം നൽകുന്നതാണ് മിക്ക ഗുഹകളുടെ അകത്തളങ്ങൾ. എങ്കിലും ആളനക്കമുണ്ടാകുകയോ നേരീയ ചലനമോ ചില ഗുഹകളെ തകർക്കുകയും അകത്തുള്ളവരുടെ ശരീരത്തിലേക്ക് അവ ഇടിഞ്ഞു വീഴുകയും ചെയ്‌തേക്കാമെന്നതും വന്യജീവികളുടെയും ഇഴജന്തുക്കളുടെയും താവളങ്ങളാണെന്നതുമെനല്ലാം ഗുഹകളെ ഭീതിയോടെ മാത്രം കാണാൻ സാധാരക്കാരെ പ്രേരിപ്പിച്ചേക്കാം. 20 മീറ്ററിലേറെ ചെങ്കുത്തായ ഗുഹയിലേക്കുള്ള ഇറക്കത്തിനിടയിൽ ഒരിക്കൽ അപകടം പിണയുകയും കാലുകൾക്കും നെഞ്ചിനും സാരമായി പരിക്കേൽക്കുകയും ചെയ്ത അനുഭവവും ഉണ്ട്. 
  
സൗദി ടൂറിസം ഫോറത്തിലെ ജിയോളജിക്കൽ സർവേ പവലിയനിൽ കടലാസുകൊണ്ട് നിർമ്മിച്ച കൃത്രി ഗുഹയിൽ വെച്ചു ചാനൽ പ്രതിനിധികളുമായി നടത്തിയ ഇദ്ദേഹത്തിന്റെ കൂടിക്കാഴ്ച ആസ്വാദ്യകരമായതായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പര്യവേക്ഷണം നടന്ന ഒരു ഗുഹയുടെ കൃത്രിമ രൂപമായിരുന്നു അത്. 

 

Latest News