വിഡിയോ ഗെയിം ടൂര്‍ണമെന്റില്‍ വെടിവെപ്പ്; നാലു മരണം

ഫ്‌ളോറിഡ- അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റ് നടക്കുന്നതിനിടെ കൂട്ടവെടിവെപ്പ്. നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ല ഹോട്ടലിലാണ് സംഭവം. ഇവിടെനിന്ന് മാറിനില്‍ക്കണമെന്നും മേഖല സുരക്ഷിതമല്ലെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ വെടിവെച്ചയാളും ഉള്‍പ്പെടും.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. ഫുട്‌ബോള്‍ വിഡിയോ ഗെയിം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.



കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം. അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ നിങ്ങളുടെ വാട്‌സ്ആപ്പില്‍നിന്ന് ഈ നമ്പറിലേക്ക് രജിസ്റ്റര്‍ എന്ന മെസേജ് അയക്കുക. (00966594149694)



 

Latest News