Sorry, you need to enable JavaScript to visit this website.

മിനാരങ്ങള്‍ക്കിടയില്‍ ഒരു ത്രിവര്‍ണ സംഗമം

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഅ്ദിന്‍ ഗ്രാന്‍ഡ് അസംബ്ലി.

മലപ്പുറം-ഗ്രാന്റ് മസ്ജിദിന്റെ മിനാരങ്ങള്‍ക്ക് താഴെ നടന്ന ത്രിവര്‍ണ സംഗമം ഇന്ത്യന്‍ ദേശീയതയുടെ വിളംബരമായി.റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലിയില്‍ ദേശീയ പതാകയുടെ നിറങ്ങള്‍ വിസ്മയകാഴയൊരുക്കി. മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം എട്ടായിരം പേര്‍ സംബന്ധിച്ച അസംബ്ലിയില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ വൃത്താകൃതിയില്‍ അണിനിരന്ന് ദേശീയ പതാകയുടെ മാതൃക തീര്‍ത്തത് നയനമനോഹരമായി.
കലാ പ്രകടനങ്ങള്‍, ഗ്രാന്‍ഡ് സെല്യൂട്ട്, ഗാനശില്‍പ്പം, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ മാര്‍ച്ച് പാസ്റ്റ് എന്നിവയും അരങ്ങേറി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാനും അവ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഖലീല്‍ ബുഖാരി തങ്ങള്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ഓരോ പൗര
ന്റെയും അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടനയെന്നും എന്നാല്‍
രാജ്യത്തിന്റെ വിവിധ കോര്‍ണറുകളില്‍ ഇപ്പോഴും അനീതിയും അസമത്വവും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനപരവും പുരോഗമനപരവുമായ ഒരു ഭാരതത്തിനാണ് നാം സ്വപ്നം കാണുന്നതെങ്കില്‍ നിലവില്‍ രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ രൂപംകൊണ്ട അസ്ഥിരതയും അസമത്വവും ഇല്ലാതാക്കാന്‍ ഭരണകൂടം ശക്തമായ ഇടപെടലുകള്‍ നടത്തണം. വികസനമുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവ്യത്യാസമില്ലാതെ പൗരന്മാര്‍ക്കിടയില്‍ തുല്യത പുലരണമെന്നും മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ വേര്‍ത്തിരിവുകളില്ലാതെ രാജ്യത്തിന്റെ എല്ലാ മുക്കിലും വികസന മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാര്‍ അലി സഖാഫി, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, നൗഫല്‍ കോഡൂര്‍, നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, ശഫീഖ് മിസ്ബാഹി, ബഷീര്‍ സഅദി വയനാട്, മുസ്തഫ സഖാഫി പുറമണ്ണൂര്‍, ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News