തിരുവനന്തപുരം- പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാര്‍ അറിയിച്ചു. ഏകദേശം 200 കോടി രൂപയാണ് ഇതുവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുക.
ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് തുക നല്‍കാനാണ് തീരുമാനമെന്ന് രാജ്കുമാര്‍ പറഞ്ഞു.
അരിയും അവശ്യമരുന്നുകളും വസ്ത്രങ്ങളുമടക്കം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം. അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ നിങ്ങളുടെ വാട്‌സ്ആപ്പില്‍നിന്ന് ഈ നമ്പറിലേക്ക് രജിസ്റ്റര്‍ എന്ന മെസേജ് അയക്കുക. (00966594149694)