Sorry, you need to enable JavaScript to visit this website.

വരും കാലത്തും ഇന്ത്യയെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്താന്‍ പ്രതിജ്ഞ ചെയ്യണം: പിണറായി

തിരുവനന്തപുരം- വരും കാലത്ത് ഇന്ത്യയെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിന് ഒരോ പൗരനും ആവര്‍ത്തിച്ചുറപ്പിച്ച് പ്രതിജ്ഞ ചെയ്യേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക്ക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അതിന്റെ നിലനില്‍പ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ് റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് ആവര്‍ത്തിച്ചുറപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാനവികതയെ ഉയര്‍ത്തിപ്പിടിക്കുകയും ഭേദചിന്തകള്‍ക്കതീതമായി മനസ്സുകളെ ഒരുമിപ്പിക്കാനും കൂട്ടായി ശ്രമിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ റിപ്പബ്ലിക് ദിനത്തില്‍ കേരളം നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണെന്നും പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest News