റിയാദ് - ഉത്തര റിയാദിലെ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഷോപ്പുകളില്‍ റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ വനിതാ ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 32 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഷോപ്പിംഗ് മാളിലെ 82 ലേഡീസ് ഷോപ്പുകളിലാണ് വനിതാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്.
നിയമ ലംഘനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. വനിതാവല്‍ക്കരിച്ച തൊഴിലുകളില്‍ പുരുഷ ജീവനക്കാരെ ജോലിക്കു വെക്കല്‍, സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ ജോലിക്കു വെക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് പരിശോധനക്കിടെ കണ്ടെത്തിയത്.